.

 

 

.

വടക്കന്‍ കേരളത്തിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ വജ്രശോഭയോടെ തെളിഞ്ഞുനില്‍ക്കുന്നുണ്ട് മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുംമുറിയിലുള്ള മൊടപ്പിലാപ്പള്ളി മന. മുന്നൂറിലധികം ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുള്ള ഈ മന ആദ്ധ്യാത്മിക രംഗത്തെ നിറശോഭയാണ്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമാവുന്നതിന് മുന്‍പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ്റുംമുറി പ്രദേശം. വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ഏറനാടിന്റെ സാംസ്‌കാരികധാരയേയും നെഞ്ചോടുചേര്‍ത്ത ഭൂമിക. ഇന്ന് ഈ ദേശം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍പ്പെടുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിലാണ്. പടിഞ്ഞാറ്റുംമുറി അങ്ങാടിയില്‍നിന്ന് സുമാര്‍ ഒന്നരകിലോമീ റ്റര്‍ മാറിയാല്‍ 600 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാവൈഭവത്തിന്റെ മകുടോദ്ദാഹരണമായ മൊടപ്പിലാപ്പള്ളി മനയിലെത്താം.

എട്ടുകെട്ട് മാതൃകയി ല്‍ പണികഴിപ്പിച്ച ഈ മനയുടെ പേരും പ്രശസ്തിയും പോലെ തന്നെയാണ് അതിന്റെ തച്ചുശാസ്ത്ര മികവും. ഇല്ലത്തിന്റെ നാലുഭാഗത്തുമുള്ള ചുമര്‍ ചെങ്കല്ലുകള്‍ക്കൊണ്ട് പാകി അതിനുള്ളില്‍ മണല്‍ നിറച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഇല്ലത്തിന്റെ ഭിത്തി ഭേദിച്ച് അകത്തു കടക്കുക എളുപ്പമല്ല. പുറംഭിത്തിയുടെ നിര്‍മ്മാണത്തിന് കരിങ്കല്ലും ഉപയോഗിച്ചിട്ടുണ്ട്. കടഞ്ഞെടുത്ത കരിവീട്ടിയും തേക്കും മറ്റനേകം മരങ്ങളുമെല്ലാം ചേര്‍ന്ന തൂണുകളും വാതിലുകളും മച്ചുമെ ല്ലാം ഇല്ലത്തിന്റെ മാറ്റ് കൂട്ടുന്നു. വിശാലമായ ഈ എട്ടുകെട്ടിന്റെ വിവിധ കോണുകളില്‍ നിരവധി വാതിലുകള്‍ ഉണ്ട്. ഇല്ലത്തിന്റെ അകത്തളത്തില്‍ ഇരുന്നാല്‍ വാതിലുകള്‍ തുറക്കുന്ന ശബ്ദം കാതുകളില്‍ വന്നുപതിക്കും. ഓരോ വാതിലുകള്‍ തുറന്നടയ്ക്കുമ്പോഴും പ്രത്യേക ശബ്ദമുണ്ട്.

തന്ത്രി ഡോ.എം. പരമേശ്വരന്‍ നമ്പൂതിരിപ്പാട്

1970 ഒക്ടോബര്‍ 2ന് മലപ്പുറം പടിഞ്ഞാറ്റുംമുറി മൊടപ്പിലാപ്പള്ളി മനയില്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും ലീല അന്തര്‍ജ്ജനത്തിന്റെയും ഏഴ് മക്കളില്‍ ആറാമനായി ജനിച്ചു. കോങ്ങാട് ജി.യു.പി സ്‌കൂള്‍, കെ.പി.ആര്‍.പി സ്‌കൂള്‍, മലപ്പുറം എം.എസ്.പി സ്‌കൂള്‍, തൃപ്പൂണിത്തുറ ഗവ.സംസ്‌കൃതം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. മംഗലാപുരം എസ്.ഡി.എം ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി പൂര്‍ത്തിയാക്കി ദീര്‍ഘനാള്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. നിലവില്‍ മഞ്ചേരി ബാര്‍ അസോസിയേഷന്‍ അംഗവുമാണ്. 

പിന്നീട് പൂര്‍ണസമയ താന്ത്രികവൃത്തിയിലേക്ക് പ്രവേശിച്ചു. ഇന്ന് സ്വദേശത്തും വിദേശത്തുമായി മുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായി പ്രവര്‍ത്തിക്കുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. രാജ്യത്തിനകത്തും പുറത്തുമായി പതിനഞ്ചോളം യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൊടപ്പിലാപ്പള്ളി മന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തന്ത്രവിദ്യാ പാഠശാലയുടെ ആചാര്യനാണ്. അമേരിക്ക, പോളണ്ട്, സ്ലോവോക്യ, ഇസ്രായേല്‍, ബ്രസീല്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ശിഷ്യന്മാരുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിഷ്യര്‍ ഇല്ലത്ത് താമസിച്ച് തന്ത്രവിദ്യ അഭ്യസിച്ചുവരുന്നു. തന്ത്രശാസ്ത്ര രംഗത്ത് നല്‍കി വരുന്ന സമഗ്രസംഭാവന പരിഗണിച്ച് 2018ല്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

TURPIS VELI

CURABITUR ET LIGULA

KEVIN
PERRY

SED

Congue ligula. Maecenas imperdiet ante eget hendrerit posuere urna.

JENNIFER
LEE

GRAVIDA VITAE

Curabitur sed iaculis dolor, non congue ligula. Maecenas imperdiet.

ANTHONY
ZACK

DAPIBUS

Varius natoque penatibus et magnis dis parturient montes.

ABOUT US

THE CLUB FOR
CONNOISSEURS

Duis dignissim mi ut laoreet mollis. Nunc id tellus finibus, eleifend mi vel, maximus justo. Maecenas mi tortor, pellentesque aliquam.